Cinema

പരിവർത്തനം എങ്ങോട്ടെന്ന് ചോദ്യം; മാസ്സ് മറുപടിയുമായി അനു സിത്താര

മലയാള യുവ നടിമാരിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് അനു സിത്താര.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. കഴിഞ്ഞ ദിവസം ഈദ് ആശംസകൾ അറിയിച്ച് താരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പങ്കുവെച്ച നിമിഷങ്ങൾക്കും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് ആശംസകളുമായി എത്തിയത്.എന്നാൽ ഇപ്പോഴിതാ പോസ്റ്റിന് താഴെ വർഗീയ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനു സിത്താര. ‘പരിവർത്തനം എങ്ങോട്ട് ?’ എന്ന് ചോദിച്ചയാൾക്ക് ‘മനുഷ്യനിലേക്ക്’ എന്ന മറുപടി നൽകിയ താരത്തിന് പിന്തുണയുമായി ആരാധകരും ഒപ്പം നിന്നു.

‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്.’ താരത്തിന്റെ കമന്റ് പങ്കു വച്ച് ഒരു ആരാധകൻ കുറിച്ചതിങ്ങനെ. നിരവധി പേരാണ് അനുവിന്റെ മറുപടിയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

അടുത്തിടെ കർശനമായ ഡയറ്റ് പ്ലാനിലൂടെ മേക്കോവർ നടത്തിയ അനു വിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *