Cinema

മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം; ‘രാ’ സ്നീക് പീക്ക് വീഡിയോ പുറത്ത്

സോംബി ചിത്രങ്ങളോട് മലയാളികൾക്ക് വലിയ താല്പര്യമാണ്. എന്നാൽ ഇതുവരെ മലയാളത്തിൽ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്തിറങ്ങിയിട്ടില്ല. ഇപ്പോഴിതാ മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ‘രാ’ അണിയറയിൽ ഒരുങ്ങുന്നു. ചിത്രം പൂർണമായി ഹൊറർ മൂഡിലുള്ളതായിരിക്കും. ഇപ്പോഴിതാ കാഴ്ചക്കാരിൽ ഭയം നിറച്ച് ചിത്രത്തിന്റെ സ്നീക് പീക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.

തമിഴിൽ ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രം ഒരുക്കുന്നത്. തമിഴിൽ ‘ബ്രഹ്മപുരി’ എന്ന ഹൊറർ ചിത്രവും, റിലീസിന് തയ്യാറെടുക്കുന്ന ‘സണ്ടളർകർ’ എന്ന ത്രില്ലർ ചിത്രവുമാണ് കിരൺ ഇതിനോടകം സംവിധാനം ചെയ്തിരിക്കുന്നത്..ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബുബേക്കർ ആണ് ചിത്രം നിർമിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *