Cinema

അഴകൊത്ത ചുവടുമായി അനു സിത്താര; നൃത്ത വീഡിയോ ഏറ്റെടുത്ത് ആരാധകർ

നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനു സിത്താര. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമാണ് താരം. താരം പങ്കുവെയ്ക്കുന്ന നൃത്ത വിഡിയോ കൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന നൃത്ത വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‍‘കാതൽ കഥകളി’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അനു സിത്താര ചുവടു വയ്ക്കുന്നത്. വീടിന്റെ സ്വീകരണമുറിയിൽ നിന്നാണ് താരത്തിന്റെ മനോഹര നൃത്തം.

വീഡിയോ വൈറലായി മാറിയതോടെ മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. മുന്ന സൈമൺ, സൗമ്യ മേനോൻ, ശിവദ അടക്കമുള്ള നിരവധി പ്രമുഖർ വിഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്.ഏതാനും ദിവസങ്ങൾക്കു മുന്‍പ് അനു പങ്കുവച്ച മറ്റൊരു ഡാൻസ് വിഡിയോയും വൈറലായി മാറിയിരുന്നു. സാരി ധരിച്ചാണ് താരം അന്ന് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *