സഖാവ് എന്ന കവിത ആലപിച്ച് മലയാളികളക്ക് ഇടയിൽ ശ്രദ്ധനേടിയ യുവഗായികയാണ് ആര്യ ദയാൽ. താരം യൂട്യൂബിൽ പങ്കുവെയ്ക്കുന്ന മ്യൂസിക് വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്ശനമാൻ ഉയരുന്നത്. എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്റേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
താരം വീഡിയോ പങ്കുവെച്ച നിമിഷങ്ങൾക്ക് അകം തന്നെ യൂട്യൂബില്‍ തരംഗമായി.സോഷ്യൽ മീഡിയയിൽ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം നിറഞ്ഞതോടെ ലൈക്കിനേക്കാള്‍ കൂടുതൽ ഡിസ്ലൈക്കുകളാണ് ലഭിച്ചത്. കൂടാതെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ.