Cinema

ഫോണും കമ്പ്യൂട്ടറും ഓഫ് ചെയ്ത് പ്രകൃതിയിലേക്ക് ഇറങ്ങു; അമേയയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വെബ് സീരീസുകളിലൂടെ എത്തി മലയാള സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അമേയ.ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിലൂടെ താരം അഭിനയരംഗത്തേക്കെത്തിയത്.എന്നിരുന്നാലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു.

മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും വളരെ ഏറെ സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന അടിക്കുറിപ്പുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറുന്നത്.

‘ചില നേരങ്ങളില്‍ എല്ലാത്തിലും നിന്ന് ഒന്ന് പിന്മാറി നോക്കണം… ഫോണും കമ്പ്യൂട്ടറും ഓഫ് ചെയ്ത്… പ്രകൃതിയിലേക്ക് ഒന്നിറങ്ങി നോക്കണം… ചുറ്റുമുള്ള മരങ്ങളും, പൂക്കളും, പുഴകളും ഒക്കെ ആസ്വദിച്ചിരിക്കണം. ലൈഫ് പെര്‍ഫെക്ട് ഓക്കെയാകും’ എന്ന അടിക്കുറുപ്പോടെയാണ് അമേയ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

മികച്ച കളര്‍ കോംപിനേഷമുകളിൽ ഒന്നായ റെഡ് ആന്‍ഡ് ഗ്രീനിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ സ്ലീവ്‌ലെസ് റെഡ് ഹാഫ് ബ്ലൗസിനൊപ്പം ഗ്രീന്‍ ഫുള്‍ സ്‌കര്‍ട്ടിലാണ് ചിത്രത്തില്‍ അമേയയുള്ളത്.ചിത്രങ്ങൾ വൈറലായി മാറിയതോടെ നിരവദോയ് പേരാണ് പ്രതികാരങ്ങളുമായി എത്തിയിരിക്കുന്നത്. ഫോണും കമ്പ്യൂട്ടറും ഓഫ് ചെയ്ത് പ്രകൃതിയിലേക്കിറങ്ങിയാല്‍ പിന്നെങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസറ്റിടുകയെന്നാണ് താരത്തോട് ആരാധകര്‍ ചോദിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *