Cinema

കോവിഡിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്‌ത് ആര്‍ആര്‍ആര്‍ ടീം;വൈറലായി വീഡിയോ

ബാഹുബലി രണ്ടാം ഭാ​ഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ കൊവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചതോടെ രോഗവ്യാപനം ചെറുക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍ ടീം. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ ഇവര്‍ക്കൊപ്പം ചിത്രത്തിന്‍റെ സംവിധായകന്‍ രാജമൗലിയും ചേര്‍ന്നാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.മാസ്‌ക് ധരിക്കുക, കൈകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകുക, സാമൂഹ്യ അകലം പാലിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക എന്നിവയെല്ലാം കൃത്യമായി പാലിച്ചാല്‍ ഒന്നിച്ച് നിന്ന് കൊവിഡിനെ തുരത്താന്‍ സാധിക്കുമെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ് ആര്‍ആര്‍ആര്‍ ടീം.

തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലാണ് താരങ്ങള്‍ നിര്‍ദേശങ്ങള്‍ പറയുന്നത്. മലയാളത്തില്‍ പറയുന്നത് സംവിധായകൻ രാജമൗലിയാണ്. രാജമൗലി സ്ഫുടമായി മലയാളത്തില്‍ സംസാരിക്കുന്നത് ആരാധകരിലും വലിയ കൗതുകമാണ് ഉണർത്തിയിരിക്കുന്നത് .എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍.ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *