Cinema

‘ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടും’; അമേയയുടെ പോസ്റ്റ് വൈറൽ

വെബ് സീരീസുകളിലൂടെയും ഷോർട്ട്ഫിലിമിലൂടെ എത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അമേയ.ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിലൂടെ താരം അഭിനയരംഗത്തേക്കെത്തിയത്.എന്നിരുന്നാലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു.

മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും വളരെ ഏറെ സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന അടിക്കുറിപ്പുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അമേയയുടെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ്. കോവിഡിനെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതുമായാണ് താരം എത്തുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ജോജി ചിത്രത്തിന്റെ ജോമോന്റെ ഡയലോ​ഗ് കടമെടുത്ത് താരം എത്തിയത്. കൊറോണയെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്.. വ്യാജമരുന്നുകളും..പണതട്ടിപ്പും നടത്തുന്നവരുണ്ട്..അവരെ കായികമായും നിയമപരമായും നേരിടും… അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും… വാട്സാപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും- അമേയ കുറിച്ചു.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

താരത്തിന്റെ ക്യാപ്‌ഷനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വ്യാജസന്ദേശങ്ങളുടെ പ്രചാരവും ശക്തമാണ്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ സംസ്ഥാന പോലീസ് മേധാവിയും കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും അവസാനം അഭിനയിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *