Cinema

‘നിനക്ക് വട്ടാണ് ഓരോ ഭ്രാന്ത്’; ഉപദേശിക്കുന്നവർക്കുള്ള ഓർമപ്പെടുത്തലുമായി ഹ്രസ്വചിത്രം

മാനസികാരോ​ഗ്യം പ്രമേയമാക്കി മിലൻ കെ മനോജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ടാസെൻഡ’.വിഷാദത്തിലേക്ക് കൂപ്പു കുത്തുന്ന വ്യക്തി പറയുന്നത് കേൾക്കാൻ കൂട്ടാക്കാത്ത പരിഹസിക്കുന്നവർക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.ഒറ്റപ്പെടൽ നൽകുന്ന ആഘാതത്തിൽ പതറിപോകുന്നവർ പറയുന്ന പോലും കേൾക്കാതെ നിനക്ക് ഇപ്പൊ എന്താ പ്രശ്‌നം, എന്തിന്റെ കുറവാ, എന്നുള്ള ഉപദേശങ്ങളോ, നിനക്ക് വട്ടാണ് ഓരോ ഭ്രാന്ത് എന്നുള്ള തരത്തിൽ പ്രതികരിക്കുവർക്കുള്ള ഓര്മപെടുത്തലായി മാറുകയാണ് ‘ടാസെൻഡ’.ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത് അനഘ അശോക് ആണ്.

ആദർശ് കൃഷ്ണദാസ്, പ്രണവ് കൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാ​ഗ്രാഹണം മിലൻ കെ മനോജ്, സഫാൻ എംസി എന്നിവർ ചേർന്നാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *