Cinema

പവൻ കല്യാൺ ചിത്രം ‘വക്കീൽ സാബ്’; പുതിയ ഗാനം തരംഗമാകുന്നു

പവൻ കല്യാൺ നായകനായ ഏറ്റവും പുതിയ ചിത്രമാണ് വക്കീൽ സബ്. ചിത്രം കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായി എത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് വക്കീൽ സാബ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

ഏപ്രിൽ 9 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്.ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറും ദിൽ രാജുവും ചേർന്നാണ് നിർമ്മിക്കുന്നത്. നേരത്തെ ഇതേ ചിത്രം തമിഴിൽ അജിത്തിനെ നായകനാക്കി നെർക്കോണ്ട പർവായ് എന്ന പേരിൽ റീമേക്ക് ചെയ്ത് വലിയ വിജയം നേടിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *