കോവിഡ് മഹാമാരിയുടെ കടന്നുവരവോടെ നഷ്ടമായ ചില സന്തോഷങ്ങൾ തിരികെ പിടിക്കുകയാണ് നടിയും ഗായികയുമായ മംമ്ത മോഹൻദാസ്.ഇപ്പോഴിതാ ഹാര്ലിഡേവിഡ്സണ് ബൈക്കിൽ ബഹ്റൈനിൽ കറങ്ങുന്ന താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
“എന്തിനാണ് മറ്റൊരാൾ നിങ്ങളെ റൈഡിനു കൊണ്ടുപോവാൻ കാത്തിരിക്കുന്നത്, നിങ്ങൾക്കു തന്നെ അതിനു സാധിക്കുമ്പോൾ” എന്ന അടിക്കുറുപ്പോടെയാണ് മംമ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൂടാതെ ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷവും താരം പോസ്റ്റിനൊപ്പം പങ്കുവെയ്ക്കുന്നു . സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ നഷ്ടമാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത പോസ്റ്റിൽ കുറിക്കുന്നു.
താരം പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.സഹപ്രവർത്തകരും ആരാധകരും അടക്കം നരവധിപേരാണ് വിഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
View this post on Instagram