സജി സുരേന്ദ്രൻ ഒരുക്കിയ ‘ആൻഗ്രി ബേബീസ് ഇൻ ലൗ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് പാർവതി നായർ. ചെറു വേഷങ്ങളിലൂടെയാണ് താരം മലയാളസിനിമയിൽ അഭിനയത്തിന്റെ ബാലപാഠങ്ങൾ കുറിച്ചത്. എന്നാൽ തമിഴിൽ നിന്ന് താരത്തെ തേടിയെത്തിയത് വമ്പൻ ഓഫറുകളായിരുരുന്നു. തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ യെന്നൈ അറിന്താലിൽ ഒരു വില്ലത്തി വേഷത്തിൽ അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് പാർവതി.ഈ ചിത്രത്തോടെ മലയാളയത്തിന് പുറമെ തമിഴിൽ നിന്നും താരത്തിന് നിരവധി ആരാധകരെ നേടാൻ സാധിച്ചു. അതെ വർഷത്തിൽ തന്നെ കമൽ ഹാസന്റെ സൂപ്പർഹിറ്റ് ചിത്രമായ ഉത്തമവില്ലൻ എന്ന സിനിമയിലും ഒരു പ്രധാനവേഷത്തിൽ പാർവതി അഭിനയിച്ചു.
View this post on Instagram
തുടർന്ന് മലയാളത്തിൽ ജെയിംസ് ആൻഡ് ആലീസ്, ഡി കമ്പനി, നീരാളി തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴിലാണ് താരം കൂടുതൽ ശ്രദ്ധകേന്ദ്രികരിക്കുന്നത് പുതിയ രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വീണ്ടും കോവിഡ് വ്യാപനം കൂടുതലായത്. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങുകൾക്ക് ഇടവേള ഇട്ട് താരം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്.
View this post on Instagram
സെലിബ്രിറ്റികളുടെ ഇഷ്ടസ്ഥാനമായ മാലിദ്വീപിലാണ് പാർവതിയും പോയിരിക്കുന്നത്. ഇവിടെ നിന്നും മനോഹര ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സ്ക്യൂബ ഡൈവിംഗ് ചെയ്തതിന്റെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
മലയാളത്തിലെ സാനിയ ഇയ്യപ്പൻ, കാളിദാസ് ജയറാം തുടങ്ങിയവർ ഈ കഴിഞ്ഞ ദിവസങ്ങളിൽ മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. എത്തും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.