Cinema

ഓജോബോർഡിലൂടെ പ്രേതത്തെ വിളിച്ച് മൂന്നു സുഹൃത്തുക്കൾ; വൈറലായി ‘തെക്കിനി’

‘ഇലാമാ’ എന്ന ഹ്രസ്വചിത്രത്തിനു ശേഷം ക്രിസ്‌റ്റി ഒരുക്കുന്ന ഏറ്റവും പുതിയ ഹ്രസ്വചിത്രമാണ് ‘തെക്കിനി’.ഹാസ്യവും കൂടികലർന്ന ഒരു പ്രേത ചിത്രമാണ് തെക്കിനി.ചിത്രം ആരംഭിക്കുന്ന ഓജോ ബോർഡിൽ നിന്നുമാണ്. കോവിഡ് നിയന്ത്രണ കാലത്ത് പ്രവാസികൾ ചേർന്നൊരുക്കിയ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ് .സിനിമയിലെ കഥ നടക്കുന്നത് ദുബായിലാണ്.

മൂന്നു സുഹൃത്തുക്കൾ ചേർന്ന് പ്രേതത്തെ വിളിക്കുന്നതും .. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ചിത്രം പൂർണമായും ദുബായിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാനിഷ് വാളൂർ, ഷിജാസ്, സജീഷ് കോടിയൻ, ജുബിൻ ജോസ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *