Cinema

‘വെസ്റ്റ് സൈഡ് സ്റ്റോറി’യുമായി സ്റ്റീവന്‍ സ്‍പില്‍ബര്‍ഗ്; വൈറലായി ടീസര്‍

സ്റ്റീവന്‍ സ്‍പില്‍ബര്‍ഗ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വെസ്റ്റ് സൈഡ് സ്റ്റോറി’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ആന്‍സെല്‍ എല്‍ഗോര്‍ട്ട്, റേച്ചല്‍ സെഗ്ലര്‍, അരിയാന ജിബോസെ, ഡേവിഡ് അല്‍വാരെസ്, മൈക്ക് ഫെയ്സ്റ്റ്, കോറേ സ്റ്റോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കൊറോണ മൂലം ഒരു വര്‍ഷത്തോളം മുടങ്ങിയ ചിത്രം വരുന്ന ഡിസംബറോടെ തിയറ്ററില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 1957ല്‍ അരങ്ങേറിയ ബ്രോഡ്‍വേ മ്യൂസിക്കലിന്‍റെ ചലച്ചിത്ര രൂപമാണ് സിനിമ.

അഡ്വഞ്ചറും സയന്‍സ് ഫിക്ഷനുമൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിലും സ്‍പില്‍ബര്‍ഗ് ഒരു മ്യൂസിക്കല്‍ ഒരുക്കുന്നത് ആദ്യമായാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *