Cinema

കൊച്ചുമിടുക്കന്റെ ‘ഗുഡ് മോണിങ്’; വീഡിയോ പങ്കുവെച്ച് വിനയ്, ഏറ്റെടുത്ത് സോഷ്യൽമീഡിയ

വളരെ പ്രതീക്ഷയോടെ നമ്മൾ ഓരോ പ്രഭാതത്തിലും എഴുന്നേൽക്കുന്നത്.പ്രഭാതം നല്ലതെങ്കിൽ ആ ദിവസം മുഴുവൻ നല്ലതായിരിക്കും എന്ന ശുഭപ്രതീക്ഷയാണ് ഓരോ മനുഷ്യനെയും മുന്നോട്ട് നയിക്കുന്നത്. പരസ്പരം ശുഭദിനം പറഞ്ഞുകൊണ്ടുള്ള ആരംഭവും ആ ദിവസത്തിന് പോസിറ്റീവ് എനർജി നൽകുന്നു.

എന്നാൽ ഇപ്പോൾ കാലം മാറി ഈ ഡിജിറ്റൽ യുഗത്തിൽ ശുഭദിനം ആശംസയെല്ലാം ഓൺലൈനായി മാറി. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.മലയാളികളുടെ പ്രിയ നടനായ വിനയ് ഫോർട്ടാണ് ഈ ചെറു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു കുട്ടി ‘ഗുഡ് മോർണിംഗ്, ഹൗ ആർ യു’ എന്ന് ചോദിക്കുന്ന ചെറിയൊരു മെം വീഡിയോയാണ് അത്. ‘ക്യൂട്ട്’ എന്ന അടിക്കുറുപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമെന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vinay Forrt (@vinayforrt)

‘ഐ ആം ഗുഡ് മുത്തേ’ എന്നാണ് നടൻ ഉണ്ണിമുകുന്ദൻ പോസ്റ്റിന് നൽകിയ നൽകിയ മറുപടി. ഈ വീഡിയോ കണ്ടപ്പോഴേ ഇന്നത്തെ ദിനം പോസറ്റീവ് ആയി എന്നുതുടങ്ങുന്ന നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട് .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *