Cinema

റെക്കോഡ് നേട്ടവുമായി അല്ലുവിന്‍റെ പുഷ്പ; 44 മില്യണിലധികം കാഴ്ചക്കാരുമായി ടീസർ

സൂപ്പർസ്റ്റാർ അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ.അല്ലു അർജുന്‍റെ ജന്മ ദിനത്തിൽ പുഷ്പരാജിനെ പരിചയപ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട ടീസർ സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.

എന്നാൽ, ഇപ്പോൾ തെലുങ്ക് ചലച്ചിത്രങ്ങളിലെ എല്ലാ റെക്കോഡുകളും തകർത്ത് വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് പുഷ്പയിലെ ടീസർ.ഇതിനോടകം 44 മില്യണിലധികം ആളുകളാണ് ടീസർ കണ്ടുകഴിഞ്ഞത്.ചിത്രത്തിന് 1.2 മില്യൺ ലൈക്കുകളും ടീസറിന് ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് റെക്കോഡ് പ്രതികരണം നേടാൻ സാധിച്ച പുഷ്പയുടെ ടീസറിന് അഭിനന്ദനവുമായി ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുമെത്തി. അവിശ്വസനീയമെന്നാണ് ടീസറിനെ പ്രശംസിച്ച് റസൂൽ പൂക്കുട്ടി ട്വീറ്റിലൂടെ അല്ലു അർജുനോട് പറഞ്ഞത്.

സിനിമയുടെ ശബ്ദമിശ്രണ റസൂൽ പൂക്കുട്ടിയാണ്. ആദ്യമായി ഫഹദ് ഫാസിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.ആര്യ, ആര്യ 2 ചിത്രങ്ങൾക്ക് ശേഷം സുകുമാറും അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന സിനിമായാണ് പുഷ്പ.ചിത്രം തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്യും.സിനിമ ഓഗസ്റ്റ് 13ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *