Cinema

‘ജോജി’യിലെ പ്രധാന രംഗം; ഷൂട്ടിങ് വീഡിയോ വൈറൽ

ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന പുതിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.ചിത്രത്തിലെ ഏറ്റവും പ്രധാന രംഗങ്ങളിലൊന്നാണ് ജോമോന്റെ കൊലപാതകം. തോട്ട എറിഞ്ഞ ശേഷമുള്ള ഫഹദിന്റെ പ്രകടനമൊക്കെ ഒരു ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ആ രംഗത്തിന്റെ ചിത്രീകരണ വിഡിയോയാണിപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് പോത്തന്റെ നിർദേശ പ്രകാരമുള്ള ഫഹദിന്റെ അഭിനയരംഗങ്ങൾ ദൃശ്യങ്ങളിൽ കാണാം.

ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ശ്യാം പുഷ്കരൻ ആണ്. ചിത്രത്തിൽ ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ, ജോജി ജോൺ, അലിസ്റ്റർ, ഷമ്മി തിലകൻ, പി.എൻ. സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും രണ്ടാഴ്ചയായി ഈ സിനിമ തന്നെയാണ് താരം.സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും തിരക്കഥകൃത്ത് കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിടുന്നുണ്ട്.ഒപ്പം ജോജിയുടെ മികവും പോരായ്മയും ഇഴ കീറി പരിശോധിക്കുന്നവരുമുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *