Cinema

സുഹൃത്തിനോടാപ്പം അർച്ചന കവിയുടെ തകർപ്പൻ ഡാൻസ് ( വീഡിയോ)

ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് അർച്ചന കവി. നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രം മാത്രം മതി മലയാളികൾക്ക് അർച്ചനയെ ഓർക്കാൻ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ഗംഭീരാഭിപ്രായം നേടിയ അർച്ചന പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്.

വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് അകന്നുനിന്ന ഒരാളാണ് അർച്ചന കവി. 2016-ലാണ് അർച്ചന അവസാനമായി സിനിമയിൽ വേഷമിടുന്നത്. അത് കഴിഞ്ഞ് ചില വെബ് സീരീസുകളിലൂടെ മാത്രമാണ് അർച്ചനയെ മലയാളികൾ കണ്ടിട്ടുള്ളത്. പുതിയ വെബ് സീരീസായ ‘പണ്ടാരപ്പറമ്പിൽ ഹൌസ്’ സംവിധാനം ചെയ്യുന്നത് അർച്ചനയാണ്.

 

View this post on Instagram

 

A post shared by Archana Kavi (@archanakavi)

സ്റ്റാൻഡ് അപ്പ് കോമേഡിയനായ അബീഷ് മാത്യുവാണ് അർച്ചനയുടെ ഭർത്താവ്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇരുവരും.ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം അർച്ചന സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാവുകയാണ്. കൂട്ടുകാരിക്കൊപ്പം രസകരമായ ഒരു ഡാൻസ് വീഡിയോ ചെയ്ത അത് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. വീഡിയോയിൽ ഒരു പട്ടികുട്ടിയും കൂടെയുണ്ട് ഡാൻസ് ചെയ്യുമ്പോൾ. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുമാകയാണ്. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണവുമായി എത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *