Cinema

പുതിയ മാറ്റങ്ങളുമായി അളിയന്മാരും നാത്തൂമാരും അരങ്ങുതകർക്കുന്നു

അമൃത ടിവിയിൽ അഞ്ഞൂറിൽപരം എപ്പിസോഡുകൾ പിന്നിട്ട അളിയൻ വേഴ്സസ് അളിയൻ എന്ന പരമ്പരയുടെ രണ്ടാം ഭാഗം ഇപ്പോൾ കൗമുദി ടിവിയിൽ 200 എപ്പിസോഡുകൾ പിന്നിടുമ്പോൾ ഇതോടൊപ്പം ധാരാളം മാറ്റങ്ങളും വന്നിരിക്കുകയാണ് . 200 എപ്പിസോഡ് ആയിരുന്നു ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ ഗിരിരാജൻ അമ്മാവനെയും ഗിരിജയുടെയും വിവാഹം. ഈ വിവാഹം ഇതായിരുന്നോ വ്യത്യാസങ്ങളുടെ തുടക്കം. ഈ ഹാസ്യ പരമ്പരയുടെ ആശയം വളരെ ലളിതമാണ് . അടുത്ത വീടുകളിൽ താമസിക്കുന്ന അളിയന്മാരും നാത്തൂൻമാരും ഇവർ തമ്മിലുണ്ടാകുന്ന നിസ്സാര പിണക്കങ്ങളും ഇണക്കങ്ങളും. ഈ നിസ്സാരമായ കഥയിൽ നിന്നാണ് പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഈ പരമ്പരയുടെ തുടക്കം.

കുടുംബകോടതി, പകിട പകിട പന്ത്രണ്ട് , തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് തലച്ചിറ ആണ് ഈ പരമ്പരയുടെ സംവിധായകൻ . രാജീവ് കരുമാടി ,ജോസ് മോൻ , സുകു കിള്ളിപ്പാലം, തുടങ്ങി അഞ്ചോളം തിരക്കഥാകൃത്തുക്കൾ ആണ് ഈ പരമ്പരക്ക് ഉള്ളത് .ഈ പരമ്പരകൾ കൂടാതെ ഒരു കുറ്റാന്വേഷണം കേന്ദ്രീകരിച്ചുള്ള ഉള്ള പരമ്പരയും വേറെ 2കോമഡി പരമ്പരകളും അദ്ദേഹം അണിയിച്ചൊരുക്കുന്നുണ്ട് റിയാസ് നർമ്മകല, അനീഷ് രവി ,മഞ്ജു പത്രോസ് ,അക്ഷയ എസ്, മണി ഷോർണൂർ, സേതു ലക്ഷ്മി , മായാ സുരേഷ് , അൻസാർ ബാബു, സാലിൽ എസ് നായർ, തുടങ്ങിയവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൻറെ ടൈറ്റിൽ ഗാനം രചിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ സുമേഷ് ഹരിയാണ് .ഇപ്പോൾ കഥയിൽ പുതിയ ഒരു വഴിത്തിരിവ് വന്നിരിക്കുകയാണ്.

നാത്തൂമാരിൽ ഒരാളായ മഞ്ജു പത്രോസ് കാഴ്ചവെക്കുന്ന കഥാപാത്രമായ തങ്കം വീണ്ടും ഒരു അമ്മയാവാൻ പോകുന്ന വാർത്ത. ഈ വിവരം അറിഞ്ഞപ്പോൾ മുതലുള്ള ഓരോ സന്ദർഭങ്ങളും ഹാസ്യം നിറഞ്ഞതാണ് . അല്പം പ്രായക്കൂടുതലുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായ ഇവർ പുതിയ ഒരു അതിഥി വീട്ടിലെത്തുന്ന വിവരം അറിഞ്ഞത് മുതൽ മനോഹരമായാണ് അവർ ആ സന്ദർഭം കൈകാര്യം ചെയ്യുന്നത് . ഇത് തുറന്നുപറയാനുള്ള മടിയും ,ചമ്മലും, നാണവും ഒക്കെ വളരെ രസകരമായാണ് അഭിനേതാക്കൾ കൈകാര്യം ചെയ്യുന്നത്. വീണ്ടും ഗർഭിണിയായ ഒരു സ്ത്രീയുടെ മാനസികാവസ്ഥ വളരെ തൻമയത്വത്തോടെ മഞ്ജു പത്രോസ് കൈകാര്യം ചെയ്യുന്നു .

മഞ്ജുവിൻറെ ഭർത്താവായ ക്ലീറ്റസ് കഥാപാത്രം ചെയ്യുന്ന റിയാസ് നർമ്മ കലയും . ആങ്ങള വേഷം കൈകാര്യം ചെയ്യുന്ന അനീഷ് രവിയും ,നാത്തൂൻ വേഷം കൈകാര്യം ചെയ്യുന്ന സൗമ്യ ഭാഗ്യം പിള്ളയും ഈ മനോഹരമായ സന്ദർഭങ്ങൾ വളരെ തന്മയത്വത്തോടെ ആണ് കൈകാര്യം ചെയ്യുന്നത്. തൻറെ പ്രിയപ്പെട്ട ഒരാൾ ഗർഭിണിയായ വിവരം യഥാർത്ഥത്തിൽ അറിയുന്ന സന്തോഷ ഭാവങ്ങൾ ഇവരുടെ മുഖത്ത് പ്രകടമാണ്. കനകൻ എന്നാ കഥാപാത്രം ചെയ്യുന്ന അനീഷ് രവി തൻറെ പെങ്ങളുടെ മകളായ മുത്തിനോട് വീട്ടിൽ പുതിയൊരു അതിഥി എത്തുന്നു എന്ന വിവരം പറയാനുള്ളത് ദൗത്യം ഏറ്റെടുക്കുന്നു . ഈ സംഭവം വളരെ ജീവിതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന സന്ദർഭങ്ങളാണ് .വളരെ മടിയോടും ,ഭയത്തോടും അദ്ദേഹം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. പരമ്പരയിൽ അമ്മാവൻറെ വിവാഹത്തോടെ തുടങ്ങിയ മറ്റങ്ങൾ പ്രേക്ഷകരെ പരമ്പരയോട് കൂടുതൽ അടുപ്പിച്ചു . ഇനി ധാരാളം പുതിയ കഥാപാത്രങ്ങൾ വരികയും നർമ്മ സമ്പന്നമായ മുഹൂർത്തങ്ങൾ ഇനിയും ഉണ്ടാകും എന്നാണ് സംവിധായകൻ രാജേഷ് തലച്ചിറ പറയുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *