Cinema

ആമിർ @ 26

ഏഷ്യാനെറ്റ് ഡിജിറ്റൽ കേബിൾ ടിവി ചാനലായ എ ഡി എൻ ഗോൾഡ് ടിവിയിൽ സംരക്ഷണം ആരംഭിച്ച പരമ്പരയാണ് ആമിർ. ഒരു കുറ്റാന്വേഷണ കഥ കേന്ദ്രീകരിച്ചിട്ടുള്ള ഈ പരമ്പര വിജയകരമായി 26 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ആമിർ എന്ന ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ അന്വേഷിക്കുന്ന ഒരു കുറ്റാന്വേഷണം ആണ് ഈ കഥയുടെ ആധാരം.

സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഒരു കൊലപാതകത്തിൽ അകപ്പെട്ടുപോകുന്ന ഒരു പെൺകുട്ടി . പിന്നീട് ആ പെൺകുട്ടി നേരിടേണ്ടിവരുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഈ രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത് . മലയാളക്കരയുടെ മനംകവർന്ന പരമ്പരകൾ ആയ കുങ്കുമപ്പൂവ്, സീത തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ ഷാനവാസ് ആണ് പരമ്പരയിൽ സിവിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ വേഷത്തിലെത്തുന്നത്.

ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ അഭിനയിച്ച പൂജ ജയറാം, തട്ടിയും മുട്ടിയും പരമ്പരയിലൂടെ പ്രശസ്തനായ സിദ്ധാർഥ് പ്രഭു ,അബി മഹി എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ രംഗത്ത് വന്ന രാഹുൽ ,കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ റഫീഖ് ആണ് ഇതിൽ വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് . തുടങ്ങിയവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . അളിയൻസ് ,അഭി വെഡിങ് മഹി ,മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, തുടങ്ങി സൂപ്പർഹിറ്റ് കോമഡി പരമ്പരകളുടെ അമരക്കാരനായ രാജേഷ് തലച്ചിറ ആണ് ഈ ക്രൈം പരമ്പരയുടെയും തിരക്കഥ ,സംഭാഷണം, സംവിധാനം ,നിർമ്മാണം, നിർമ്മിച്ചിരിക്കുന്നത് . ഈ പരമ്പരയുടെ കഥ കോമിക്‌സ് ടിവിയുടെ ക്രിയേറ്റീവായി സേവനമനുഷ്ഠിക്കുന്ന സജീവ് ലാലിനെയാണ്.

രാജേഷ് തലച്ചിറ ആദ്യമായി സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ പരമ്പരയാണ് ആമിർ. വളരെ മികച്ച അഭിപ്രായത്തോടെ ആണ് ഇപ്പോൾ ഈ പരമ്പര മുന്നോട്ട് പോകുന്നത്. 26 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരമ്പര ഇനി മുന്നോട്ടു പോകണം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നത് ഏഷ്യാനെറ്റ് ഡിജിറ്റൽ കേബിൾ ടിവിയിൽ ലഭിക്കുന്ന ഈ ചാനൽ യൂട്യൂബിലും ലഭ്യമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *