കൃഷ്ണന്റെയും രാധയുടെയും പ്രണയം പറയുന്ന ഏറ്റവും പുതിയ ഡാന്‍സ് കവര്‍ വിഡിയോയാണ് ‘രാധാമാധവം’. വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യൽ മേയയിൽ വൈറലായി മാറിയിരിക്കുകയാണ്.രാധയില്ലെങ്കില്‍ കൃഷ്ണനില്ല.ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമാണ് രാധയുടെയും കൃഷ്ണൻറെയും പ്രണയം.വിഡിയോയിൽ രാധാകൃഷ്ണ പ്രണയത്തിന്റെ ആഴം മനോഹരമായാണ് ആവിഷ്കരിച്ചിക്കുന്നത്. ‘ഉന്നെ കാണാമല്‍’ എന്ന സിനിമ ഗാനത്തിനാണ് വിഡിയോയില്‍ ചുവടുകള്‍ ഒരുക്കിയിരിക്കുന്നത്.
കൃഷ്ണനായി അലന്ബ്ലെസീന അലക്സാണ്ടറും രാധയായി ഐശ്വര്യ നെല്‍സണും വിഡിയോയില്‍ നിറഞ്ഞാടിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വസന്തം ഒരുക്കുകയാണ് വിഡിയോ. സംവിധാനവും നിര്‍മാണവും നിർവഹിച്ചിരിക്കുന്നത് വിഷ്ണു ജി നായരാണ്.വിഡിയോ പൂര്‍ണമായും ചിത്രീകരിച്ചത് നാഗഞ്ചേരി മനയിലാണ്.