Cinema

ദൃശ്യം 2 കന്നഡ റീമേക്കും ഒരുങ്ങുന്നു; ഷൂട്ടിങ് ഈ മാസം ആരംഭിക്കുന്നു

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമായിരുന്നു ദൃശ്യം 2 . മലയാളത്തിൽ വൻ ഹിറ്റായി മാറിയിരുന്നു ചിത്രം.ഇപ്പോഴിതാ ദൃശ്യം 2ന്റെ കന്നഡ റീമേക്ക് ഒരുങ്ങുന്നു.ചിത്രത്തിന്റെ പേര് ‘ദൃശ്യ 2’ എന്നാണ്. കന്നഡയിലും വന്ന ഹിറ്റായി മാറിയിരുന്നു ‘ദൃശ്യ’. ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാകും രണ്ടാം ഭാഗത്തിലും എത്തന്നത്. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മിക്കുന്നത്.

ചിത്രത്തിൽ രവിചന്ദ്രൻ ആണ് നായകയായി എത്തുന്നത്. ചിത്രത്തിൽ മലയാളി താരം നവ്യ നായരാണ് മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഐജിയുടെ വേഷത്തിൽ ആശ ശരത് തന്നെയാണ് എത്തുന്നത്. സിദ്ധിഖിന്റെ കഥാപാത്രത്തെ പ്രഭു അവതരിപ്പിക്കും. ഈ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ദൃശ്യം 2013 ലാണ് മലയാളത്തിൽ എത്തുന്നത്. കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം പിന്നീട പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും റീമേയ്ക്ക് ചെയ്യപ്പെട്ടു. എട്ട് വർഷങ്ങൾക്ക് ഇപ്പുറമാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ജീത്തു ജോസഫ് പുറത്തിറക്കുന്നത്. ഓടിടി റിലീസായി പുറത്തിറങ്ങിയ ദൃശ്യം രണ്ടും വൻ വിജയമായതിനെ തുടർന്ന് മറ്റ് ഭാഷകളിലും ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ റീമേയ്ക്കുകൾ ആരംഭിച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *