Cinema

സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് കോവിഡ് പരസ്യങ്ങൾ

കോവിഡ് ജാഗ്രത പരസ്യങ്ങൾ പലതും പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരു ബോധവൽക്കരണ വീഡിയോ ആണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ തുടങ്ങുന്ന ഈ ബോധവൽക്കരണ പരസ്യങ്ങൾ കാണികളെ ഇരുത്തി ചിന്തിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുന്നു .

സാധാരണ പരസ്യങ്ങൾ ടിവിയിൽ വരുമ്പോൾ ചാനൽ മാറ്റുകയാണ് പ്രേക്ഷകരുടെ ഒരു സ്ഥിരം പതിവ് . എന്നാൽ ഒരു പരസ്യം എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ വളരെ മികച്ച രീതിയിൽ ഈ നാല് പരസ്യങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് ഒരു സംവിധായകൻ തന്നെയാണ് എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം.

അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ, കൈരളി ടിവി സംരക്ഷണം ചെയ്ത കുടുംബ കോടതി, കൗമുദി ടിവി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് ,കോമിക്സ് ടിവിയിലെ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അബി വെഡിങ് മഹി, തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ സംവിധായകനായ രാജേഷ് തലച്ചിറ ആണ് ഈ പരസ്യങ്ങൾ നാലെണ്ണവും അണിയിച്ചൊരുക്കിയത്. ഇതിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ധേയരായ രാജീവ് കരുമാടിയും ഷബീർ ബി ൻ തുടങ്ങിയ തിരക്കഥാകൃത്തുക്കൾ ആണ് .

മറിമായം, അളിയൻസ് ,തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയരായ റിയാസ് നർമ്മല ,അൻസാർ ബാബു ,കുട്ടി അഖിൽ, സ്നേഹ ശ്രീകുമാർ, മഞ്ജു പത്രോസ് , തുടങ്ങിയ താരങ്ങളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഈ പരസ്യങ്ങൾ വൈറലായി ഒരു ദിവസംകൊണ്ട് ഏകദേശം നാല് ലക്ഷത്തിൽ അധികം ആളുകൾ ഇത് കണ്ടു കഴിഞ്ഞു എന്നത് അതിശയകരമായ കാര്യം തന്നെയാണ്.

കോവിഡ് 19 പകർച്ചവ്യാധി സമൂഹം വിട്ടുപോയിട്ടില്ല ജാഗ്രത ഇപ്പോഴും ആവശ്യമാണ് എന്ന തരത്തിൽ പ്രേക്ഷകര
ബോധവൽക്കരിക്കുകയാണ് ഈ പരസ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. മാസ്ക്കുകൾ ധരിക്കാനും, സോപ്പും വെള്ളവും, ഹാൻഡ് സാനിറ്റൈസർ, തുടങ്ങിയാവ ഉപയോഗിച്ച് കൈകൾ ശുചിയായി കഴുകാനും, ശുചിത്വം പാലിക്കാനും പ്രത്യേകം ഈ പരസ്യങ്ങൾ നിർദ്ദേശം നൽകുന്നു. കൊറോണ ജാഗ്രത നിർദേശങ്ങൾ പൊതുജനം പാലിക്കുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇതുപോലെയുള്ള നല്ല പരസ്യങ്ങൾ ആളുകളെ ബോധവൽക്കരിക്കും എന്നാണ് പല ആളുകളുടെയും അഭിപ്രായം…..

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *