Cinema

പ്രിയപ്പെട്ട എഴുത്തുകാരനും സുഹൃത്തുമായ ജേക്കബ്ബ് ഏബ്രഹാമിന് ഹൃദയം നിറഞ്ഞ നന്ദി; സുനീഷ് വാരനാട്

ബഡായി ബംഗ്ലാവ് ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികൾക്കും വിദേശ കോമഡി ഷോകൾക്കും തിരക്കഥ എഴുതി പ്രശസ്തനായ വ്യക്തിയാണ് സുനീഷ് വാരനാട് . അദ്ദേഹം മിമിക്രി കലാകാരനും മാധ്യമപ്രവർത്തകരും കൂടിയാണ് . മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചതും സുനീഷ് വാരനാട് തന്നെയാണ്. ഇപ്പോൾ നാദിർഷയുടെ നാലാമത്തെ സംവിധാന സംരംഭമായ കുറ്റാന്വേഷണ കഥ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുകയാണ് സുനീഷ് .

ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ് . സുനീഷ് വാരനാട് എഴുതിയ ഒരു പുസ്തകം വലിയ രീതിയിൽ ശ്രദ്ധ ആകർഷിക്കപ്പെടുന്നു. വരനാടൻ കഥകൾ എന്ന ഗ്രഹാതുരത്വം തുളുമ്പുന്ന പുസ്തകം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു.

മലയാളം മിഷൻ റേഡിയോ മലയാളത്തിൽ ഏപ്രിൽ 16 വരെ സംരക്ഷണം ചെയ്യുന്ന പരിപാടിയിൽ ഈ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ഇതിന് അദ്ദേഹം തൻറെ പ്രിയ സുഹൃത്തും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ, ജേക്കബ് എബ്രഹാമിന് നന്ദി അറിയിച്ചിരിക്കുകയാണ്.

ആ മുതൽ അം വരെ പോകുന്ന തീവണ്ടി, റേഡിയോ സംരക്ഷണം രാമായണം നാടകം തിരക്കഥ ഒരുക്കിയതും ജേക്കബ് തന്നെയാണ്. ഫേസ്ബുക്കിലൂടെയാണ് സുനീഷ് വാരനാട് ജേക്കബ് എബ്രഹാമിന് നന്ദി അറിയിച്ചത്. സുനീഷ് വാരനാട് കുറിച്ച് ഫെയ്സ്ബുക്ക് കുറുപ്പിനെ പൂർണരൂപം ഇങ്ങനെ.

മലയാളം മിഷൻ റേഡിയോ മലയാളത്തിൽ

ഏപ്രിൽ 10 – 16 വരെ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിൽ പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയായ റേഡിയോ പുസ്തക വണ്ടിയിൽ എന്റെ വാരനാടൻ കഥകൾ കൂടി ഉൾപ്പെടുത്തിയതിന് പ്രിയപ്പെട്ട എഴുത്തുകാരനും സുഹൃത്തുമായ ജേക്കബ്ബ് ഏബ്രഹാമിന് ഹൃദയം നിറഞ്ഞ നന്ദി … ഇങ്ങനെയാണ് സുനീഷ് വാരനാടിൻറെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്………..

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *