Cinema

കുട്ടികൾക്കായി ഇതാ ഒരു സാക്ഷി

മിമിക്രി തിരക്കഥാരചനയുടെ പ്രശസ്തനായ ഷബീർ കഥ ,തിരക്കഥ, സംഭാഷണം ,നിർവ്വഹിച്ച് സൂര്യ സുന്ദർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സാക്ഷി. വളരെ രസകരമായ രീതിയിൽ ചിത്രീകരിച്ച ഈ ചിത്രം പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിക്കുയിരിക്കുകയാണ് . ധാരാളം കോമഡി സ്കിറ്റുകൾക്കും ഉള്ളത് പറഞ്ഞാൽ, അഭി വെഡിങ് മഹി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു , തുടങ്ങിയ പരമ്പരകൾക്കും തിരക്കഥയൊരുക്കി പ്രശസ്തനായ ഷബീറിന്റെ സ്കിറ്റുകൾ വൻവിജയമായിരുന്നു. അദ്ദേഹം എഴുതിയ ഒരു സ്കിറ്റൻറെ ഭാഗമാണ് ബേസിൽ ജോസഫ് തൻറെ ആദ്യസിനിമയായ കുഞ്ഞ് രാമായണത്തിൽ ഉൾപ്പെടുത്തിയത്.

കുട്ടികൾക്കായി ഇപ്പോൾ അദ്ദേഹം ഒരുക്കിയ ചിത്രത്തിൽ സംവിധായകൻ സൂര്യ സുന്ദറിൻറെ സംവിധാന സഹായി കൂടിയാണ് ഷബീർ. കുട്ടികൾ കാണേണ്ട ഒരു ചിത്രം തന്നെയാണ് ഇത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഓറഞ്ച് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഈ ചിത്രം റിലീസ് ആയിരിക്കുന്നത്. വിനോദ് ഗിന്നസ് ,ദിവ്യ ,അനന്ദു, അനീഷ് ,ജാബിർ ,അഖിൽ ബാബു ,സുഭാഷ് പണിക്കർ, തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സുമേഷ് കൃഷ്ണൻറെ വരികൾക്ക് ബഷീർ നൂഹിന്റെ മനോഹരമായ സംഗീതം ചിത്രത്തിലെ ഗാനങ്ങൾ മനോഹരമാക്കി .പേര് പോലെ തന്നെ വ്യത്യസ്തമായ ഒരു ചിത്രം കൂടിയാണ് സാക്ഷി

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *