Cinema

200 ന്റെ വർണങ്ങൾ തീർത്ത് അളിയന്മാരും നാത്തൂമാരും നാത്തൂന്മാരും

അമൃത ടിവി സംരക്ഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പരയായിരുന്നു അളിയൻ വേഴ്സസ് അളിയൻ .ഏകദേശം 500 എപ്പിസോഡ് പിന്നിട്ട അളിയൻ വേഴ്സസ് അളിയന്റെ രണ്ടാം ഭാഗമാണ് കൗമുദി ടിവി വിജയകരമായി 200 എപ്പിസോഡ് പൂർത്തിയാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ പരിപാടിക്ക് കിട്ടിയ സ്വീകാര്യത രണ്ടാംവരവിൽ ചാനൽ മാറുമ്പോൾ കിട്ടുമോ എന്ന് പല അണിയറപ്രവർത്തകക്കും സംശയം ഉണ്ടായിരുന്നു എന്ന് സംവിധായകൻ രാജേഷ് തലച്ചിറ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയനെക്കാളും ഇപ്പോൾ കൗമദി സംരക്ഷണം ചെയ്യുന്ന അളിയസിന് പ്രേക്ഷകർ വളരെ കൂടുതലാണ്. അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ എന്ന പരമ്പരയിലെ കഥയ്ക്ക് ഏകദേശം പത്ത് വ്യത്യാസങ്ങൾ കഥയിൽ വരുത്തിയതിനു ശേഷമാണ് കൗമുദി ടിവിയിൽ ഈ പരമ്പര സംരക്ഷണം ആരംഭിച്ചത്.

ചില കഥാപാത്രങ്ങളുടെ പേരുകൾ പൂർണ്ണമായും മാറുകയുണ്ടായി .ചില സന്ദർഭവും അതുപോലെതന്നെ മെഗാ സീരിയൽ രംഗത്തും, കോമഡി സീരിയലിലും, ഒരുപോലെ തന്നെ കഴിവ് തെളിയിച്ച അനീഷ് രവി, കോമഡി സ്കിറ്റ് കളിലൂടെയും പരമ്പരയിലൂടെയും, ശ്രദ്ധേയനായ റിയാസ് നർമ്മകല, വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയുടെ സിനിമാ സീരിയൽ രംഗത്ത് കടന്നുവന്ന മഞ്ജു സുനിച്ചൻ, കോമഡി സ്കിറ്റ് കളിലൂടെ മലയാളികളുടെ മനം കവർന്ന സൗമ്യ ഭാഗ്യം പിള്ള ,ചലച്ചിത്രങ്ങളിലുടെയും സീരിയലിലുടെയും തിളങ്ങിനിൽക്കുന്ന സേതുലക്ഷ്മി അമ്മ, മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ മണി ഷോർണൂർ ,അൻസാർ ബാബു ,സലിൽ എസ് നായർ ,തുടങ്ങിയവരാണ് ഇതിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു വീടിൻറെ അപ്പുറവും ഇപ്പറവും താമസിക്കുന്ന അളിയന്മാരും നാത്തൂൻമാരും ഇവർ തമ്മിലുള്ള ചില്ലറ പിണക്കത്തിൻറെയും ചില്ലറ പ്രശ്നങ്ങളുടെയും ഒരു ഹാസ്യ ആവിഷ്ക്കാരമാണ് ഈ പരമ്പര. പരമ്പരയുടെ മറ്റൊരു പ്രത്യേകത ഒന്നിലധികം തിരക്കഥാകൃത്തുക്കൾ ഇതിന് ഉള്ളതാണ് .

രാജീവ് കരുമാടി ,ശ്രീകുമാർ അറക്കൽ, ശിഹാബ് കരുനാഗപ്പള്ളി, ജോസ് മോൻ ,ഷബീർ, തുടങ്ങിയവരും കൂടാതെ കുടുംബപ്രേക്ഷകരുടെ തിരക്കഥയും സംപ്രേഷണം ചെയ്യുന്നത് പരമ്പരയെ വേറിട്ടുനിർത്തുന്നു. ഇപ്പോൾ 200 എപ്പിസോഡ് രണ്ടാംവരവിൽ പിന്നിട്ട സന്തോഷത്തിലാണ് ഇതിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *