Cinema

വേറിട്ട ഭാവത്തിൽ ഫഹദ്; ഉദ്വേഗം നിറച്ച് ‘ജോജി’ ട്രെയിലർ

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജോജി’.മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി.ശ്യാം പുഷ്കരൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ചിത്രത്തിൽ ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, സണ്ണി പി എൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുങ്ങുന്നത്.2021 ഏപ്രിൽ 7ന് ലോകമെമ്പാടും ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ പ്രക്ഷകരിലേക്കെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *