ജഗപൊഗ, കോമഡി സ്റ്റാർസ്, തുടങ്ങിയ പരിപാടിയിലൂടെ ശ്രദ്ധേയനായ നടൻ ആണ് റിയാസ് . പിന്നീട് മഴവിൽ മനോരമയിലെ മറിമായം, അമൃത ടിവിയിലെ അളിയൻ വേഴ്സസ് അളിയൻ, കൗമുദി ടിവിയിലെ അളിയൻസ് ,തുടങ്ങിയ പരിപാടിയിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം.
ഗർഭശ്രീമാൻ ,സർവോപരി പാലാക്കാരൻ ,തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഉടൻ ഇറങ്ങാൻ പോകുന്ന നാദിർഷയുടെ നാലാമത്തെ സംവിധാന സംരംഭമായ കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയിലും ഉണ്ട് . ദിവസങ്ങൾക്കു മുമ്പ് റിലീസ് ആയ കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന വൺ എന്ന ചിത്രത്തിലും റിയാസ് ഒരു വേഷം കാഴ്ചവെച്ചിരുന്നു . ആ ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കു വെച്ചിരിക്കുകയാണ് റിയാസ് ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം അനുഭവം പങ്കുവെച്ചത്.
റിയാസ് കുറിച്ച് ഫേസ്ബുക്ക് കുറൂപ്പിന്റെ പൂർണരൂപം ഇങ്ങനെ. പത്മശ്രീ ഭരത് മമ്മൂട്ടി കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ച സൂപ്പർ ഹിറ്റ് മൂവി ” one” ൽ ചെറിയൊരു സീനിലൂടെ അതിൻ്റെ ഭാഗമായെങ്കിലും സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് ആ സീനിൻ്റെ വലിപ്പം മനസിലായത്, thanks മമ്മൂക്ക, എല്ലാ ചങ്കുകളും സിനിമ കാണണേ, One ൻ്റെ സംവിധായകൻ സന്തോഷ് വിശ്വനാഥ് സാറിനും ക്യാമറാമാൻ വൈദി സാറിനുമൊപ്പം ഷൂട്ടിങ്ങ് സമയം പകർത്തിയ ചിത്രം. ഇങ്ങനെയാണ് ഫേസ്ബുക്ക് അവസാനിക്കുന്നത്…