വിനയൻ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടിന്റെ നായിക കയാദുവിന്റ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ട് എന്നതിനു പകരം നടി പറയുന്നത് ‘പൊത്തം പൊത്തം നൂത്തന്തു’ എന്നായിരുന്നു. കന്നടകാരിയായ കയാദുവിന്റെ ഈ വിഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വിരലായിരുന്നത്.
എന്നാൽ ഇനി ഇക്കാര്യം പറഞ്ഞ് നടിയെ പരിസഹിക്കാൻ വരട്ടെ, ഇപ്പോഴിതാ നല്ല പച്ച മലയാളത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന കൃത്യമായി പറഞ്ഞിരിക്കുന്നു കയാദു. ഹോളി ആശംസകള്‍ നേർന്നുകൊണ്ടുള്ള താരത്തിന്റെ പുതിയ വിഡിയോയിലാണ് നടി മലയാളം പറയുന്നത്.
‘എല്ലാവർക്കും ഹോളി ആശംസകൾ. ഞാനിപ്പോൾ പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കേഷനിലാണ്.’–കയാദു പറയുന്നു.ചിത്രത്തില്‍ നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുക. കഥാപാത്രത്തിന് വേണ്ടി ഏറെ നാളത്തെ പരിശീലനവും കഠിന പ്രയത്നവും പൂര്‍ത്തിയാക്കിയാണ് താരം അഭിനയിക്കാനായി എത്തുന്നത്. ചിത്രത്തിനു വേണ്ടി കുതിരയോട്ടവും നടി അഭ്യസിച്ചു.എന്തായാലും താരത്തിന്റെ മലയാളം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.