Cinema

സാരിയിലും ചുരിദാറിലും മാത്രമല്ല മോഡേൺ വേഷങ്ങളിലും തിളങ്ങി വിദ്യാ ബാലന്‍

ബോളിവുഡിൽ ഏറ്റവും മനോഹരമായി സാരി ധരിക്കുന്ന നടി ആരാണെന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഒള്ളു അത് നടി വിദ്യാ ബാലൻ തന്നെ .സിനിമാ പരിപാടികളിലും മറ്റു വിശേഷ അവസരങ്ങളിലുമെല്ലാം സാരിയിലാണ് താരം എത്താറുള്ളത്.സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കുന്ന അതികം ചിത്രങ്ങളും സാരിയിലുള്ളത് തന്നെ.


എന്നാൽ താരം പരമ്പരാഗത വേഷങ്ങള്‍ മാത്രമാണ് ധരിക്കാറുള്ളതെന്ന് പല വിമർശങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.ഇപ്പോഴിതാ അത്തരം വിമർശങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുമാകയാണ് നടി വിദ്യാ ബാലന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് രസകരമായി ഈ വിമര്‍ശനത്തിന് താരം മറുപടി നല്‍കിയത്. വിഡിയോയുടെ തുടക്കത്തില്‍ മഞ്ഞ ചുരിദാര്‍ ധരിച്ചെത്തിയ താരം ഞൊടിയിടയില്‍ പച്ച ബോഡീകോണ്‍ ഗൗണിലേക്ക് മാറുന്നു.

മുടിക്ക് റെട്രോ ലുക്ക് നല്‍കി സീക്വിന്‍ വേഷത്തില്‍ മോഡേണായി നടി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. “ഞാന്‍ ഇന്ത്യന്‍ വേഷങ്ങള്‍ മാത്രമേ അണിയൂ എന്ന് ആളുകള്‍ പറയുമ്പോള്‍ …” എന്നാണ് ഈ വിഡിയോയ്ക്ക് നടി നല്‍കിയ അടിക്കുറിപ്പ്. അമിത് മസൂര്‍ക്കര്‍ ഒരുക്കുന്ന ഷേര്‍നി എന്ന സിനിമയാണ് വിദ്യയുടേതായി ഇനി വരാനിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *