Cinema

ഉടൻ വരുന്നു ബോയിങ് ബോയിങ്…..

കെ സുരേഷ് കൃഷ്ണൻ കഥയും, സംവിധാനവും, നിർവഹിക്കുന്ന പുതിയ വെബ്സീരീസ് ആണ് ബോയിങ് ബോയിങ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന പരിപാടിയിൽ അണിനിരന്ന താരങ്ങളായിരുന്ന മഞ്ജു സുനിച്ചൻ ,ഫക്രു ,വീണ നായർ, പാഷാണം ഷാജി, ആര്യ , തുടങ്ങിയ താരനിര തന്നെ ആണ് ഇതിൽ അണിനിരക്കുന്നത് . ബിഗ് ബോസ് അവതാരകനായിരുന്ന മെഗാസ്റ്റാർ മോഹൻലാൽ തന്നെയാണ് ഈ വിവരം തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത് .

വളരെ രസകരമായാണ് ഈ വെബ്സീരീസ് ഇവർ അണിയിച്ചൊരുക്കുന്നത്. ബോയിങ് ബോയിങ് എന്ന പേര് പുതുമ സൃഷ്ടിക്കുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സിനിമയുടെ പേരാണ് തന്നെയാണ് ബോയിങ് ബോയിങ്. ഏപ്രിൽ 3 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ആണ് സീരീസിലെ ഫസ്റ്റ് എപ്പിസോഡ് റിലീസ് ആകുന്നത്. ദിവസങ്ങൾക്കു മുമ്പ് ഇതിൻറെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.

ട്രെയിലർ ഇതിനോടകം ഏകദേശം 16000 പേരാണ് കണ്ടു കഴിഞ്ഞത്. പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ട്രെയിലർ വൈറൽ ആക്കുകയും ചെയ്തു. പ്രേക്ഷകരിൽ പലരും പുതിയ ഈ സീരിയലിനു വേണ്ടി കടുത്ത കാത്തിരിപ്പിലാണ്. ബിഗ് ബോസിലെ താരങ്ങൾ അണിനിരക്കുന്ന ഈ പരിപാടി ബി ബി കമ്പനി എന്ന യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ആകുന്നത്.

ട്രെയിലറിനോടൊപ്പം പരിപാടിയുടെ പോസ്റ്ററും റിലീസ് ആയി കഴിഞ്ഞു. ബിഗ് ബോസ് താരങ്ങളായ മഞ്ജു സുനിച്ചൻ ,ആര്യ, വീണ നായർ ,പാഷാണ ഷാജി , തുടങ്ങിയ എല്ലാവരും ടെലിവിഷൻ സീരിയൽ രംഗത്തും, സിനിമ രംഗത്തും ഒരുപോലെ തിളങ്ങിയവരാണ്.

ഭൂരിഭാഗം ആരാധകരും കാത്തിരിപ്പ് കമൻറ് രൂപത്തിൽ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 3 വൈകിട്ട് 6 മണിക്ക് ബോയിങ് ബോയിങ് വേണ്ടിയുള്ള കടുത്ത കാത്തിരിപ്പിലാണ് ഞങ്ങൾ എന്നാണ് ഒരാരാധകൻ കമൻറ് ഇട്ടത്. ബോയിങ് ബോയിങ് എന്ന വെബ്സീരീസ് വരാൻ പോകുന്നു എന്ന വാർത്ത പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *