ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും ചിത്രമാണ് ‘മാലിക്’.ടേക്ക് ഓഫിന് ശേഷം മനീഷ് നാരായണന് ഒരുക്കുന്ന ചിത്രമാണിത്.സുലൈമാന്‍ മാലിക് എന്ന കഥാപാത്രമായാണ് സിനിമയിൽ ഫഹദ് എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് ‘മാലിക്’.27 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്
സിനിമയ്ക്കായി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു.ചിത്രത്തിൽ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട് ഇന്ദ്രന്‍സ്, നിമിഷ സജയന് തുടങ്ങി വന്‍ താരനിയും അണിനിരക്കുന്നുണ്ട്.