Cinema

സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്;ഇത്തവണ എത്തുന്നത് നായികയായി

ബോളിവുഡിലെ ചൂടൻ താരമായ സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ അഭിനയിക്കാനൊരുങ്ങുന്നു.എന്നാൽ ഇക്കുറി നായികയായാണ് താരം എത്തുന്നത്. ശ്രീജിത്ത് വിജയ് ഒരുക്കുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിലൂടെയാണ് താരം വീണ്ടും മലയാളികൾക്ക് മുൻപിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി.

എന്നാൽ വളരെയേറെ നി​ഗൂഡതകൾ നിറച്ചുകൊണ്ടുള്ളതാണ് ചിത്രത്തിന്റെ പോസ്റ്റർ. രക്തമൊലിപ്പിച്ച് നിൽക്കുന്ന സണ്ണിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം മധുരരാജയിലൂടെയാണ് സണ്ണി മലയാളത്തിൽ എത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *