Cinema

മനസ്സിൽ ഭക്തിയുടെ പ്രത്യാശ പടർത്തി ‘കഷ്ടങ്ങൾ തൻ മഹാ മാരി’; ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ

റോബിൻ കൈതപറമ്പിൽ എന്ന എഴുത്തുകാരനെ വരികൾക്ക് ജോജു ജോൺസിനെ, ശാന്തസുന്ദരമായ സംഗീതം ‘കഷ്ടങ്ങൾ തൻ മാരി’ എന്ന ഗാനത്തെ കൂടുതൽ മനോഹരമാക്കുകയാണ്.

രസികരാജാ നമ്പർ വൺ, വീണ്ടും ചില വീട്ടുവിശേഷങ്ങൾ, പഞ്ചാബി ഹൗസ്, തുടങ്ങിയ പരമ്പരകളിലൂടെയും ഒരു എമണ്ടൻ പ്രേമകഥ, സലാം കാശ്മീർ, തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ ബൈജു ജോസ് ആണ് ഈ ആൽബത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു സാധാരണ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളാണ് ആൽബത്തിന് വിഷയം ഒരു സാധാരണക്കാരനെ യും കുടുംബത്തെയും പ്രധാന കഥാപാത്രങ്ങൾ എത്തിക്കുന്ന ഈ ആൽബം പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി കെസ്റ്റർ എന്ന ഗായകന്റെ മനോഹരമായ ആലാപനം സ്വരമാധുര്യം കൊണ്ട് ഇതിനെ ധന്യമാക്കി. ഇതിലെ ബൈജു ജോസൻറെ അഭിനയവും കെസ്റ്റർറിൻറെ ആലാപനവും മനസ്സിൽ ഒരു കുളിർമഴ പെയ്യിക്കുന്നു. ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ഒരു സുഹൃത്തായി സർവ്വശക്തനായ ദൈവം കൂടെ ഉണ്ടാവും എന്ന് ഉറപ്പാണ് ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *