Cinema

ധനുഷിനൊപ്പം രജിഷയും; വൈറലായി ‘കർണൻ’ ടീസർ

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കര്‍ണന്‍.മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ ആണ് നായികയായെത്തുന്നത്.രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് കര്‍ണന്‍. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടീസർ അൻപത് ലക്ഷത്തിൽ അതികം പേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ പരിയേറും പെരുമാളിനു ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

മലയാളിതാരം ലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. സംഗീതം സന്തോഷ് നാരായണൻ.ചിത്രം ഏപ്രിൽ ഒൻപതിനു റിലീസ് ചെയ്യും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *