Cinema

കറുത്ത സാരിയിൽ തിളങ്ങി മംത മോഹൻദാസ്; ആരാധകരുടെ മനംകവർന്ന് ഫോട്ടോസ്

2005-ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മംത മോഹൻദാസ്. പിന്നീട് ഇങ്ങോട്ട് സൂപ്പർസ്റ്റാറുകളുടെ നായികയായി തകർത്ത് അഭിനയിച്ച് മറ്റു ഭാഷകളിലും തിളങ്ങി മുന്നേറിയ താരമാണ് മംത.കഥ തുടരുന്നു, പാസ്സഞ്ചർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് മംത കൂടുതലായി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു മംത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തത്. പിന്നീട് എങ്ങോട് താരത്തിന്റേതായി പുറത്ത് വന്ന ചിത്രങ്ങളെല്ലാം വാൻ ഹിറ്റുകളായിരുന്നു.നടൻ ദിലീപിനോടപ്പം ചെയ്ത ‘മൈ ബോസ്’ എന്ന സിനിമ മംതയെ കൂടുതൽ ജനകീയമാക്കി.സോഷ്യൽ മീഡിയയിൽ സജീവമായ മംത തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോകളും ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുണ്ട്.ഇപ്പോഴിതാ മംതയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

കറുപ്പ് വസ്ത്രങ്ങളിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. താരത്തെ കാണാൻ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസിനെ പിന്തുണയ്ക്കാൻ വേണ്ടിയാണ് മംത ഈ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഈ കാര്യം മംത തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ജിൻസൺ എബ്രഹാമാണ് താരത്തിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *