Cinema

പ്രേക്ഷകരുടെ ഉള്ളില്‍ ഭയത്തിന്റെ വിത്ത് വിതച്ച് ‘അൽഫോൻസിന്റെ പുത്രൻ’; ശ്രദ്ധനേടി ഹ്രസ്വചിത്രം

നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ വിഷ്ണു മോഹൻ പുറത്തേത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ഷോർട് ഫിലിമാണ് ‘അൽഫോൻസിന്റെ പുത്രൻ’.മനുഷ്യമനസുകളിൽ ഭീതിയും ജിജ്‍ഞാസയും നിറയ്ക്കുന്നതാണ് സിനിമ.സംവിധായകൻ ജീത്തു ജോസഫ് അടക്കം നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

പ്രത സാന്നിധ്യങ്ങൾ കൊണ്ടു ഭയപ്പെടുത്തുന്ന ഒരു വീടും അവിടുത്തെ പയ്യനും വീടു വാങ്ങാനെത്തുന്ന ഒരാളുമാണ് ചിത്രത്തിലെ താരങ്ങൾ.നിതിൻ വേണുഗോപാലും സജിൻ ജോർജ് മുളങ്കൊമ്പനും ചേർന്നാണ് നിർമാണം.ആനന്ദ് ജിജോ ആന്റണി, പ്രഭു മുരളീകൃഷ്ണൻ, രാജു അച്ചൂസ്, അജി റാം തുടങ്ങിയവരാണ് അഭിനേതാക്കൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *