Cinema

ദാവണിയിൽ അതീവ സുന്ദരിയായി ദീപ്തി സതി;സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രങ്ങൾ

ലാൽ ജോസ് ഒരുക്കിയ നീന എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ മുഖമാണ് നടി ദീപ്തി സതിയുടേത്.മുംബൈയിൽ ജനിച്ച് വളർന്ന ദീപ്തി മലയാളത്തിലേക്ക് എത്തുന്ന ഒരു ടോം ബോയ് കഥാപാത്രം ചെയ്തുകൊണ്ടാണ്. അധികം നടിമാർ ചെയ്തിട്ടില്ലാത്ത ടൈപ്പ് കഥാപാത്രമായതുകൊണ്ട് തന്നെ ദീപ്തി ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടി.

ആദ്യ ചിത്രത്തിന് ശേഷം ദീപ്തി മമ്മൂട്ടിയുടെ നായികയായിട്ടാണ് തൊട്ടടുത്ത ചിത്രത്തിൽ അഭിനയിക്കുന്നത്. അതിന് പിന്നാലെ ലവകുശ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദീപ്തി തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മധുവാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ ആണ് ദീപ്തിയുടെ റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രം.

സോഷ്യൽ മീഡിയയിൽ സജീവമായ ദീപ്തി തന്റെ ഫോട്ടോഷൂട്ടും ഡാൻസ് വീഡിയോസും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.ഡാൻസ് വീഡിയോ കൂടുതലും ദീപ്തി ചെയ്യുന്നത് ഡി ഫോർ ഡാൻസിലെ വിധികർത്താവായിരുന്ന നീരവ് ബവ്‌ലെച്ചയ്ക്ക് ഒപ്പമാണ്. ഇരുവരുടെ ഡാൻസ് വീഡിയോയ്ക്ക് കാഴ്ചക്കാരും ഏറെയാണ്.ഇപ്പോഴിതാ, ദീപ്തി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.ദാവണിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്.ദാവണിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. എന്തായാലും താരം പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രം സൈബർ ലോകത്ത് ചർച്ചയതോടെ പോസ്റ്റിന് താഴെ മികച്ച പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *