Cinema

ലാലേട്ടന്റെ ബറോസിന് തുടക്കം;ആശംസ അറിയിച്ച് ബി​ഗ് ബിയും മമ്മുക്കയും, വൈറലായി വീഡിയോ

മോഹൻലാൽ ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രമാണ് ബറോസിന്.കഴിഞ്ഞ ദിവസം കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വെച്ച് ചിത്രത്തിന്റെ പൂജ നടന്നു.പൂജയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.പൂജ വിശേഷങ്ങൾ മോഹൻലാൽ തന്നെയാണ് ഫേയ്സ്ബുകിളുടെ ആരാധകരെ അറിയിച്ചത്.

മെഗാ സ്റ്റാർ മമ്മൂട്ടി സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിബി മലയിൽ, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെയുള്ള നിരവധി പ്രമുഖർ
പൂജയിൽ പങ്കെടുത്തു.മോഹൻലാലിന് ആശംസകളറിയിച്ച് ബോളിവുഡ‍് സൂപ്പർതാരം അമിതാഭ് ബച്ചനും രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു
മോഹൻലാലിനെ തേടി ബി​ഗ് ബിയുടെ ആശംസ എത്തിയത്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. ചിത്രത്തിലെ നായകകഥാപാത്രമായ ബറോസായി മോഹൻലാൽ തന്നെയാണ് എത്തുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *