Cinema

ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു’​,വിഡിയോ പങ്കുവെച്ച് ​ഗിന്നസ് പക്രു

കൊറോണയുടെ പിടിയിൽ നിന്ന് രക്ഷനേടിയ വിവരം ആരാധകരുമായി പങ്കുവെച്ച് പ്രിയ നടൻ ഗിന്നസ് പക്രു. ആശുപത്രിയിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷമാണ് കോവിഡ് തന്നെയും പിടികൂടിയ വിവരം താരം ആരാധകരെ അറിയിച്ചത്.പോസ്റ്റിനൊപ്പം ആശുപത്രിയിൽ നിന്നുള്ള വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.അതോടൊപ്പം തന്നെ ചികിൽസിച്ച ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം നന്ദി പറയാനും താരം മറന്നില്ല.

ഒടുവിൽ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കർമ്മരംഗത്തേയ്ക്ക്… എല്ലാവരും പരമാവധി ശ്രദ്ധിക്കുക… നന്ദി അമൃത ഹോസ്പിറ്റൽ, ഡോക്ടേഴ്സ്, നഴ്സസ്…മാസ്ക്ക് മാറ്റല്ലേ?? വാക്സിൻ എടുക്കുക, സേഫ് ആകുക- പ്രിയ നടൻ ഗിന്നസ് പക്രു ഫേസ്ബുക്കിൽ കുറിച്ചു.

താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.കൂടാതെ കോവിഡ് കാലത്തെ അനുഭവം ലൈവ് വന്ന് പങ്കുവെക്കണമെന്നും ചിലർ വ്യക്തമാക്കുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *