Cinema

‘ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ’; ‘കള’ ട്രെയിലർ വൈറൽ

ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള’. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.’ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ’ എന്ന ടാഗ് ലൈനോടെയാണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.സിനിമയ്ക്ക് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.

ധാരാളം വയലൻസ് രംഗങ്ങൾ അടങ്ങിയതാണ് ചിത്രം .ലാൽ, ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും കളയെന്നാണ് ലഭിക്കുന്ന വിവരം.ചിത്രം മാർച്ച് 25 ന് തിയറ്ററുകളിലെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *