Cinema

തലൈവിയായി നിറഞ്ഞാടി കങ്കണ; ട്രെയിലർ പുറത്ത്

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘തലൈവി’.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു .ചിത്രത്തിൽ ജയലളിതയായി അഭിനയിക്കുന്നത് ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാര ജേതാവ് കൂടിയായ ബോളിവുഡ് നടി കങ്കണ റണൗട്ട് ആണ്. എ.എൽ. വിജയ് ഒരുക്കുന്ന ‘തലൈവി’ തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക. ചിത്രത്തിൽ അരവിന്ദ് സാമിയാണ് എം.ജി.ആർന്റെ വേഷത്തിൽ എത്തുന്നത്.

സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. മണികർണികയ്ക്കും ബാഹുബലിക്കും വേണ്ടി തിരക്കഥ ഒരുക്കിയ കെആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *