Cinema

‘വാരനാടൻ കഥകൾ’ക്ക് പിന്തുണയുമായി രമേഷ് പിഷാരടി

ബഡായി ബംഗ്ലാവ് ഉൾപ്പെടെയുള്ള ഹിറ്റ് ടെലിവിഷൻ പരമ്പരകൾക്കും ,സ്റ്റേജ് ഷോകൾക്കും തിരക്കഥ ഒരുക്കിയ കലാകാരനാണ് സുനീഷ് വാരനാട്. തിരക്കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, മിമിക്രി കലാകാരൻ ,സ്റ്റേജ് കലാകാരൻ, തുടങ്ങി എല്ലാ മേഖലയിലും തൻറെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് സുനീഷ് വാരനാട്.

മഞ്ജുവാര്യർ ,ഇന്ദ്രജിത്ത് സേതുലക്ഷ്മിഅമ്മ, തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് താര ആരാധനയുടെ കഥപറഞ്ഞ മോഹൻലാൽ എന്ന സിനിമയ്ക്ക് സുനീഷ് വാരനാട് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ നിലവിൽ നാദിർഷായുടെ നാലാമത് സംവിധാന സംരംഭമായ ഒരു കുറ്റാന്വേഷണം കഥ കേന്ദ്രീകരിച്ചുള്ള സിനിമയ്ക്ക് തിരക്കഥയൊരുക്കുയാണ് സുനീഷ് . ജയസൂര്യയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുനീഷ് വാരനാട് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിൻറെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു.ഗൃഹാതുരത്വം തുളുമ്പുന്ന കഥകളാണ് വാരനാടൻ കഥകൾ എന്ന പേരിൽ പുസ്തകരൂപത്തിൽ അദ്ദേഹം ഇറക്കിയിരിക്കുന്നത്. മോഹൻലാലിൻറെ ശബ്ദ അവതാരികയോടെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഈ പുസ്തകം റിലീസ് ചെയ്തത് .

സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖർ ഇതിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു . ഇവിടെ ഇപ്പോൾ വൈറലാകുന്നത് സുനീഷ് വരനാടിൻറെ സഹപ്രവർത്തകനും, നടനും ,തിരക്കഥാകൃത്തും, സംവിധായകനും, അവതാരകനുമായ , രമേശ് പിഷാരടിയുടെ വാക്കുകളാണ് .

രമേശ് പിഷാരടി യുടെ വാക്കുകളുടെ പൂർണ്ണരൂപം ഇങ്ങനെ…..

ഒരു ഗ്രാമത്തിന്റെ സമകാലീനമായ ചിത്രവും നാട്ടുകാർക്ക് എന്തും പറഞ്ഞ് ചിരിക്കാനുള്ള അപ്രസക്തരായ ചില മനുഷ്യരും ഇവിടെ പ്രസക്തരായി മാറുകയാണ്. ഏറെ പ്രത്യേകതകളുള്ള സാധാരണക്കാരായ മനുഷ്യരെ അസാധാരണരാക്കി മാറ്റുന്ന ആ സാഹിത്യക്രിയയാണ് സുനീഷ് ഇവിടെ സാധിക്കുന്നത്. നർമ്മത്തിന്റെ ഓരം ചേർന്ന് നടക്കുന്ന സുനീഷിൽ കഥാകാരനും തിരക്കഥാകാരനും അവതാരകനുമെല്ലാം കൂടിച്ചേർന്ന ഒരു രചയിതാവ് ശക്തമായുണ്ട് എന്നതിന്റെ നേർസാക്ഷ്യമാണ് വാരനാടൻ കഥകൾ. “വാരനാടൻ കഥകൾ അഥവാ നാടൻ കഥകൾ’ ഒരു പേജ് പോലും ബോറടിക്കാതെ വായിച്ചുതീർക്കാവുന്ന പുസ്തകം. അസാധാരണം എന്ന് തോന്നുന്ന ജീവിതങ്ങളാണ് പലപ്പോഴും കഥകളാകുന്നത്. എന്നാലിവിടെ നമുക്ക് ചുറ്റും കാണുന്ന സാധാ രണക്കാരായ ആളുകളെ ഒരു സൂക്ഷ്മദർശിനിയിലൂടെ നോക്കുകയാണ് “സുനീഷ്.’ നോക്കാം… കാണാം… മനസ്സിലാക്കാം… എന്നാൽ കണ്ട കാര്യങ്ങളെ ഇത്ര രസാവഹമായി എഴുതിഫലിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. രമേഷ് പിഷാരടി………

ഇങ്ങനെയാണ് അദ്ദേഹത്തിൻറെ അഭിപ്രായം കൗണ്ടറുകളിലൂടെ തമ്പുരാനായ പിഷാരടിയുടെ ഈ അഭിപ്രായം പെട്ടെന്ന് തന്നെ സാമൂഹ മാധ്യമങ്ങളിൽ വൈറലായി……….

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *