മലയാളികൾക്ക് ഏറെ പിരിയാത്ത നടിമാരാണ് രമ്യ നമ്പീശനും ഭാവനയും.ഇവർ ഒന്നിച്ച് നടത്തുന്ന യാത്രകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ, രമ്യയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയാണ് ഭാവന ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
അല്ലു അർജുൻ നായകനായെത്തിയ ചിത്രം ‘അലവൈകുണ്ഠപുരത്തിലെ ‘സാമജവരഗമന’ എന്ന പാട്ടിലെ വരികൾ ലിപ് സിങ്ക് കറക്റ്റാക്കി പാടുകയാണ് ഭാവന. തെറ്റാതെ പാടി രമ്യയെ തോൽപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭാവന.
നേരത്തെ ഇതിനു സമാനമായ രീതിയിൽ റിമ കല്ലിങ്കലിനൊപ്പമുള്ള ഒരു വീഡിയോ രമ്യയും പങ്കുവെച്ചിരുന്നു. “ഞങ്ങൾ, ഒന്ന് പാട്ടുപഠിക്കാനായി സിംഹത്തിന്റെ മടയിൽ പോയതാ. സംഗീത സിംഹങ്ങൾ”- എന്ന ക്യാപ്ഷ്യനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം പങ്കുവെച്ച വീഡിയോ അന്ന്സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു.
View this post on Instagram