വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് മൂവിയാണ് ‘എന്റെ നാരായണിക്ക്’.ചിത്രത്തിൽ ഉണ്ണി മുകുന്ദനും അതിഥി രവിയും പ്രധാന വേഷത്തിൽ എത്തുന്നു.ചിത്രത്തിൽ അതിഥി നാരായണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിൽ അരവിന്ദനായാണ് ഉണ്ണി എത്തുന്നത്.ഉണ്ണി മുകുന്ദന്റെ ശബ്ദസാന്നിധ്യം മാത്രമാണ് ചിത്രത്തിൽ ഉള്ളത്.
കോവിഡ് സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു സൗഹൃദവും, അതിനെ ചുറ്റിപ്പറ്റി പിന്നീടങ്ങോട്ട് ഏതാനും ദിവസങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. അരുണ്‍ മുരളീധരന് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.