Cinema

‘ഫിറ്റായി കാണപ്പെടാനും ഇഷ്ടപ്പെടുന്നു’;വർക്കൗട്ട് വീഡിയോയുമായി ഐശ്വര്യ മേനോൻ

തെന്നിന്ത്യയിൽ നിറവധി ആരാധകരുള്ള താരമാണ് ഐശ്വര്യ മേനോൻ. മലയാളിയാണെങ്കിൽ കൂടിയും തമിഴിലും തെലുങ്കിലുമാണ് താരം കൂടുതൽ അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമായ താരം തന്റെ ഫിറ്റ്നസ് വിശേഷങ്ങളാണ് ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

“ഫിറ്റായിരിക്കാനും ഫിറ്റായി കാണപ്പെടാനും ഇഷ്ടപ്പെടുന്നു” എന്ന് ക്യാപ്‌ഷനോടെയാണ് ഐശ്വര്യ വിഡിയോ പങ്കുവച്ചത്. ശരീരവും മനസുമല്ലാതെ ജീവിതത്തിൽ മറ്റൊന്നിന്റെയും കടിഞ്ഞാൺ നമ്മുടെ കൈയിലില്ലെന്നും വിഡിയോയ്‌ക്കൊപ്പം ഐശ്വര്യ കുറിച്ചു.

കാതലിൽ സൊതപ്പുവത് എപ്പടി എന്ന സിനിമയിലൂടെയാണ് മലയാളിയായ ഐശ്വര്യ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മൺസൂൺ മംഗോസ് എന്ന cinemayilude മലയാളത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *