Cinema

ട്വെര്‍ക്കിങ് ചെയ്ത് മലൈക അറോറ;വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഫിറ്റ്‌നസിന് വളരെ ഏറെ ശ്രദ്ധ നൽകുന്ന ബോളിവുഡ് നടിയാണ് മലൈക അറോറ.താരത്തിന്റെ ഈ സൗന്ദര്യത്തിനു പിന്നാലും ചിട്ടയായ വ്യായാമവും ചിട്ടയായി തുടരുന്ന ഭക്ഷണക്രമവുമാണ്.മലൈക വര്‍ക്കൗട്ടിനൊപ്പം യോഗയും പരിശീലിക്കാറുണ്ട്.തന്റെ ആരാധകർക്കായി സോഷ്യല്‍ മീഡിയയിലൂടെ വര്‍ക്കൗട്ട് വിഡിയോകളും മറ്റും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത് താരത്തിന്റെ ജിമ്മില്‍ നിന്ന് പുതിയ വിഡിയോ ആണ്.

വര്‍ക്കൗട്ടിനിടയിലെ ഇടവേളകള്‍ ആനന്ദപ്രദമായി മാറ്റാൻ ട്വെര്‍ക്കിങ് ചെയ്യുന്ന മലൈകയാണ് വിഡിയോയില്‍ കാണുന്നത്. വാരാന്ത്യത്തിലേക്കുള്ള എന്റെ വരവ് എന്ന ക്യാപ്ഷ്യനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൂടാതെ ആരാധകരോട് അവരുടെ ഡാന്‍സ് വിഡിയോ പങ്കുവെക്കാനും മലൈക ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും താരം പങ്കുവെച്ച വീഡിയോ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.ട്വെര്‍ക്കിങ് മനോഹരമായിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.

 

View this post on Instagram

 

A post shared by Malaika Arora (@malaikaaroraofficial)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *