Cinema

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആ കൊച്ചു മിടുക്കി ഇനി പൃഥ്വിരാജിന്റെ മകൾ;കടുവ’യിലേക്ക് വൃദ്ധി വിശാലിന് ക്ഷണം

തകർപ്പൻ ഡാൻസിലൂടെ കഴിഞ്ഞ് രണ്ട് ദിവസമായി സോഷ്യൽ മീഡിയ കയ്യടിക്കിയ ഈ കൊച്ചുമിടുക്കി ഇനി പൃഥ്വിരാജിൻ്റെ മകളായി അഭിനയിക്കും.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിലാണ് താരം എത്തുന്നത്.

വൃദ്ധിയുടെ പിതാവ് വിശാൽ കണ്ണൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ എല്ലാവരെയും ഇക്കാര്യം അറിയിച്ചത്. ‘ദൈവത്തിനു നന്ദി. എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്ത മീഡിയാസിനും ഓരോരുത്തർക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാൽ ബിഗ് സ്ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാർത്ഥിക്കണം.’- വിശാൽ കണ്ണൻ കുറിച്ചു.

അടുത്തിടെ സീരിയൽ നടൻ അഖിൽ ആനന്ദിൻറെ വിവാഹവേദിയിലായിരുന്നു വൃദ്ധിയുടെ തകർപ്പൻ പ്രകടനം. കുട്ടി താരത്തിന്റെ ചിരിയും ഡാൻസും ആരാധകരുടെ മനം കവർന്നതിന് പിന്നാലെയാണ് വമ്പൻ അവസരം താരത്തെ തേടിയെത്തിയത്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിൻറെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. യുകെജി വിദ്യാർഥിനിയായ വൃദ്ധി ഇതിനകം രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *