Cinema

പ്രിയ എഴുത്തുകാരൻ ശ്രീനിയേട്ടന് വാര’നാടൻ’കഥകൾ നൽകാനായി; സുനീഷ് വാരനാട്

മിമിക്രി കലാകാരൻ, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തുടങ്ങി എല്ലാ മേഖലയിലും തൻറെ വ്യക്തിമുദ്രപതിപ്പിച്ച ഒരു സകലകലാവല്ലഭൻ ആണ് സുനീഷ് വാരനാട്.

ബഡായി ബംഗ്ലാവ് ,നടൻമാർ ആയ മോഹൻലാലിന്റെയും , ദിലീപിന്റെയും ഉൾപ്പെടെയുള്ളവരുടെ സ്റ്റേജ് ഷോകൾ ,ഹിറ്റ് ടെലിവിഷൻ പരിപാടികൾ ഇവക്കെല്ലാം തിരക്കഥ രചിച്ച ഇദ്ദേഹം .പിന്നീട് മോഹൻലാൽ-മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയ്ക്കും തിരക്കഥയൊരുക്കി. ഇപ്പോൾ പ്രമുഖ സംവിധായകൻ നാദിർഷ നാലാമത് സംവിധാനം ചെയ്യുന്ന ഒരു കുറ്റാന്വേഷണ കഥ കേന്ദ്രീകരിച്ചുള്ള സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ഇദ്ദേഹം കൗമുദി ടിവി യിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ആണ് . സംസ്ഥാന സർക്കാരിൻറെ ഒരു ടെലിവിഷൻ പരസ്യത്തിലും സുനീഷ് വാരനാട് അഭിനയിച്ചു.

കഴിഞ്ഞ ദിവസം സുനീഷ് വാരനാട് എഴുതിയ വരനാടൻ കഥകൾ എന്ന പുസ്തകം മോഹൻലാലിൻറെ ശബ്ദം അവതാരികയോടെ മലയാളത്തിലെ ലേഡിസൂപ്പർസ്റ്റാർ മഞ്ജു വാര്യറുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. പെട്ടെന്നുതന്നെ അദ്ദേഹത്തിൻറെ പുസ്തകത്തെ സംബന്ധിക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റി. അസീസ് നെടുമങ്ങാട് ,രമേശ് പിഷാരടി ,നാദിർഷ, തുടങ്ങിയ ഒരു വൻ താരനിര സുനീഷ് വാരനാടിൻറെ പുസ്തകത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ സംവിധായകനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് തൻറെ പുസ്തകത്തിന്റെ ഒരു കോപ്പി നൽകിയ വിവരം ഒരു കുറിപ്പ് രൂപത്തിൽ അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ശ്രീനിവാസന് ഒപ്പമുള്ള ചിത്രത്തിനൊപ്പം സുനീഷ് വാരനാട് പങ്കുവെച്ച് കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ.

ശരാശരി മലയാളിയുടെ സാമൂഹ്യ ജീവിതത്തിന് നേർക്ക് പിടിച്ച കണ്ണാടിയിൽ പ്രതിബിംബിച്ച ഒട്ടേറെ കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച പ്രിയ എഴുത്തുകാരൻ ശ്രീനിയേട്ടന് വാര’നാടൻ’കഥകൾ നൽകാനായി എന്നത് അക്ഷരങ്ങളെയും ശ്രീനിയേട്ടന്റെ സിനിമകളെയും ആരാധിക്കുന്ന ഒരാളെന്ന നിലയിൽ പുണ്യമായി കണക്കാക്കുന്നു..ഏറെ അഭിമാനം…

#varanadankadhakal
#suneeshvaranad #malayalamliterature

ഇങ്ങനെയാണ് സുനീഷ് വാരനാട് കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്……….

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *