Cinema

പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ശരൺ പുതുമന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരം ആണ് ശരൺ പുതുമന. 1991 മുതൽ ടെലിവിഷൻ രംഗത്ത് സജീവമായ ശരൺ പുതുമന കാഴ്ചവെച്ച കഥാപാത്രങ്ങൾ മലയാളികളെ ഒന്നടങ്കം വിസ്മയിപ്പിച്ചു. കടമറ്റത്ത് കത്തനാർ എന്ന സീരിയലിലെ രാജാവും, എൻറെ പെണ്ണ് എന്ന സീരിയലിലെ ജോസഫ് ഇല്ലിക്കൻ എന്ന പുരോഹിതനും ഇപ്പോൾ ADN ഗോൾഡ് എന്ന ചാനലിൽ നടന്നുകൊണ്ടിരിക്കുന്ന രുദ്രം പരമ്പരയിലെ സിഐയും വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ്. ശരൺ പുതുമനയുടെ അഭിനയജീവിതത്തിൽ കഥാപാത്രങ്ങളുടെ വ്യത്യസ്തതയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.

സീരിയൽ കൂടാതെ ട്രെയിൻ ,സവാരി, തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ശരൺ പുതുമന . ജൂനിയർ എൻടിആർ ,റാം ചരൺ തേജ ,ബാല ,സജു കുറുപ്പ്, ജിഷ്ണു , മഹേഷ് ബാബു തുടങ്ങിയ താരങ്ങൾക്ക് മനോഹരമായി അദ്ദേഹത്തിൻറെ ശബ്ദം നൽകി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ഡബ്ബിംഗ് രംഗത്ത് ഷോബി തിലകൻ, മിഥുൻ തുടങ്ങിയവരുടെ ഒപ്പം തന്നെയാണ് ശരൺ പുതുമനയും. മോഹൻലാലിനൊപ്പം ഒരു വേദിയിൽ ഛായാമുഖി എന്ന നാടകവും ശരൺ പുതുമന അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ സി കേരളത്തിലും ,ADN ഗോൾഡ് എന്ന ചാനലിലും രണ്ട് പരമ്പരകൾ ചെയ്തുവരികയാണ് ശരൺ പുതുമന . സി കേരളം സംരക്ഷണം ചെയ്യുന്ന പരമ്പര 100 എപ്പിസോഡ് പിന്നിട്ട സന്തോഷം ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവച്ചരികുകയാണ് .

ശരൺ പുതുമന കുറിച്ച ഫെയ്സ്ബുക്ക് കുറുപ്പിനെ പൂർണരൂപം ഇങ്ങനെ.

തന്ന സ്നേഹത്തിനും തന്നു കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി ❤️#kayyethumdhoorathu#100episodes#thankyou#viewers#thankyouzee#thankgod ഇങ്ങനെയാണ് ശരൺ പുതുമന കുറിച്ച ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

തന്ന സ്നേഹത്തിനും തന്നു കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി ❤️#kayyethumdhoorathu#100episodes#thankyou#viewers#thankyouzee#thankgod

Posted by Sharran Puthumana on Friday, March 19, 2021

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *