ഗോപു നീണ്ടകരയുടെ സംവിധാന മികവിൽ ആക്ഷൻ സീറോ ഷിജു, ശക്തരിൽ ശക്തൻ ശക്തന്തമ്പുരാൻ, ജോളി ഫുഡ് ,അളിയൻ വേഴ്സസ് അളിയൻ, അളിയൻസ് ,ലേഡീസ് ഹോസ്റ്റൽ, തുടങ്ങിയ ഹിറ്റ് പരമ്പരകൾക്ക് തിരക്കഥയൊരുക്കിയ ശ്രീകുമാർ അറക്കലിറെ തിരക്കഥയിൽ ഒരുങ്ങുന്ന ഹാസ്യ മേമ്പൊടിയായി ഉള്ള വെബ് സീരിയസാണ് സുഖിയൻസ് .
മുഴുവൻ പുതുമുഖങ്ങളെ അവതരിപ്പിച്ച ഈ വെബ്സീരീസ് പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി .സാംസൺ ചെറിയമ്പലം ,ബോബൻ സീസർ, ശ്യാം ശങ്കരമംഗലം, ഉണ്ണി ജോർജ് അറക്കൽ, ജയപ്രകാശ്, സാജന്, ദുർഗ ,കണ്ണൻ, തുടങ്ങി ഒരു പുതുമുഖ താരനിര വേഷമിടുന്ന ഈ വെബ്സീരീസ് പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി ഹിറ്റായിരിക്കുകയാണ്. രണ്ട് മദ്യപാനികളായ ചെറുപ്പക്കാരുടെ കഥയാണ് സുഖിയസ് എന്ന വെബ് സീരീസ് ചർച്ചാവിഷയമാകുന്നത്. സുഖിയസ് എന്ന പേരിൽ തന്നെ വളരെ വ്യത്യാസം ഉണ്ട് . മദ്യപിച്ചു ഭക്ഷണം കഴിച്ചും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഇവർ സ്വസ്സ്നേഹികളാണ്. അവർ സ്നേഹിക്കുന്നത് അവരെ മാത്രമാണ്. അവർക്ക് സുഖമായി ജീവിക്കാൻ ഭക്ഷണം കഴിച്ചും , മദ്യപിച്ചും ജീവിതം ആസ്വദിക്കാൻ അവർ എന്തും ചെയ്യും. ഇവർ ഒപ്പിച്ചു വെക്കുന്ന ഓരോ പ്രശ്നങ്ങളുമാണ് സുഖിയസ് എന്ന വെബ്സീരീസ് ചർച്ച ചെയ്യുന്നത്.
സമൂഹത്തിൽ നടക്കുന്ന മദ്യപാനത്തെയും, അമിതമായി മദ്യം കഴിച്ച് ലക്കുകെട്ട് നടക്കുന്നവരെയും സീരീസ് രൂക്ഷമായി വിമർശിക്കുന്നുണ്ട്. കുറഞ്ഞ നേരം കൊണ്ട് ഏകദേശം മൂവായിരത്തിലധികം പ്രേക്ഷകരാണ് ഇപ്പൊ സുഖിയന് ഉള്ളത് .പെട്ടെന്ന് തന്നെ സീരിയസ് ജനശ്രദ്ധ പിടിച്ചു പറ്റി.